X
    Categories: indiaNews

കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെ ഉള്ള മരണവാറണ്ട്; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’.രാഹുല്‍ ട്വീറ്റ് ചെയ്തു.

കാര്‍ഷിക ബില്ലിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നിശിതമായ വിമര്‍ശനവുമായി നേരത്തെയും രംഗത്തെത്തിയിരുന്നു.

ലോക്‌സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

 

 

web desk 1: