റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്‍ ധാരണ. സൗദിയിലെ റിയാദില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. റഷ്യയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുമെന്നും സാമ്പത്തിക രംഗത്തെ സഹകരണത്തിനുള്ള ചര്‍ച്ച തുടരുമെന്നും റിപ്പോര്‍ട്ട്. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാനും ധാരണയിലെത്തി. ആദ്യ ഘട്ട ചര്‍ച്ചകള്‍ മികച്ച രീതീലാണ് സമാപിച്ചത്. സൗദി മധ്യസ്ഥതയില്‍ നാളെയും ചര്‍ച്ചകള്‍ തുടരും.
ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യ-യുഎസ് ബന്ധം കതരുകയും റഷ്യക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്ന സാഹചര്യവുമുണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമര്‍ പുടിനും യുഎസ് പ്രസിഡണ്ട് ട്രംപിന്റെയും കൂടികാഴ്ച്ചക്ക് മുന്നോടിയായാണ് റിയാദില്‍ മധ്യസ്ഥ ചര്‍ച്ച നടന്നത്. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ ചര്‍ച്ചക്കെത്തിയത്.
ചര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇരുകൂട്ടരും ധാരണയായി. അതോടെപ്പം, സാമ്പത്തിക രംഗത്തെ സഹകരണത്തിന് റഷ്യ-യുഎസ് ചര്‍ച്ച തുടരും. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തി. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനൊരുക്കുന്ന കരാര്‍ റഷ്യ, ഉക്രൈന്‍, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യമായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.