ന്യൂഡല്‍ഹി: ആഗ്രയില്‍ റെയില്‍വെ സ്‌റ്റേഷനു സമീപം രണ്ടിടത്ത് സ്‌ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്‍വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരസംഘടനകള്‍ താജ്മഹലിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആയുധധാരിയായ ആള്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ചെയ്ത ചിത്രവും പ്രചരിച്ചിരുന്നു. ഐഎസ് അനുകൂല സംഘടനയാണ് ഇതിനു പിന്നിലെന്നാണ് സൂചന.