X

നി​ഖി​ൽ തോ​മ​സി​ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഏ​ജ​ൻ​സി ഉ​ട​മ പി​ടി​യി​ൽ

എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് എംകോം പ്രവേശനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ എറണാകുളത്തെ ഏജന്‍സി ഉടമ പിടിയിലായി. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ എഡ്യു വിംഗ്‌സിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരനനാണ് പിടിയിലായത്.

ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്‌ലിസ്റ്റ്, ടിസി, മൈഗ്രേഷന്‍, പ്രോവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നിഖിലിന് സജു ഉണ്ടാക്കി കൊടുത്തത്. ഇന്നലെ രാത്രി പത്തുമണിയോടെ കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിഖില്‍ തോമസ് ഒന്നാംപ്രതിയായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഇന്നലെയാണ് സജുവിനെ പ്രതി ചേര്‍ത്തത്.

webdesk14: