സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. രണ്ടിടത്ത് വെടിവെയ്പ് ഉണ്ടായി.ചുരാചന്ദ്പുരിൽ യുവാവ് വെടിയേറ്റ് മരിച്ചു. ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്. കാമൻലോക്കിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കരസേനയും അസം റൈഫിൾസും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സമാധാന ശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പുരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്.
മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ടിടത്ത് വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു
Tags: manipurclash