X

ഡോ മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി

എറണാകുളം ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. 2018ല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്. അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തേയും ഡോ മനോജിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മനോജ് 2019ല്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു എന്നായിരുന്നു വനിതാ ഡോക്ടറുടെ പരാതി. പരാതിയില്‍ ആരോഗ്യ വകുപ്പും ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനോജിനെതിരെ അടുത്ത പരാതി ഉയരുന്നത്.

webdesk13: