തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഇന്നലെ നടന്ന പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഇന്ന് ജനങ്ങള്‍ നടത്തിയ സമരത്തിനു നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
25കാരനായ കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് രണ്ടു പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീയിട്ട് നശിപ്പിച്ചു.
ഇന്നലെ സമരക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രദേശവാസികള്‍ ഇന്ന് തൂത്തുക്കുടിയിലെ അണ്ണാനഗറില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്നലെ നടന്ന വെടിവെപ്പിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. തൂത്തുക്കുടിയില്‍ നടന്നത് ആസൂത്രിത വെടിവെപ്പാണെന്ന്് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.