തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; 12ന് ഹാജരാകാൻ നിർദേശം

കൊച്ചി: കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ, തോമസ് ഐസക്കിനു വീണ്ടും ഇഡി നോട്ടിസ്. ഈ മാസം ഏഴിനു കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡ‍ി നോട്ടിസ് അയച്ചിരിക്കുന്നത്. എല്ലാ രേഖകളുമായി ഈ മാസം 12ന് ഹാജരാകാനാണ് അദ്ദേഹത്തിനു നിർദേശം.

ഇ.ഡി സമൻസ് ചോദ്യം ചെയ്ത് നേരത്തെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സമൻസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയിരുന്നു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ തടസമെന്താണെന്ന് തോമസ് ഐസകിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

webdesk14:
whatsapp
line