X

മദ്രസകള്‍ക്കെതിരെ വീണ്ടും

രാജ്യത്തെ മദ്രസാ സംവിധാനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. മദ്രസകള്‍ അടച്ചുപൂട്ടാനും സര്‍ക്കാര്‍ സഹായങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. എന്‍.സി.പി.സി.ആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനുംഗോ ഒക്ടോബര്‍ പതിനൊന്നിന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കാനും മദ്രസകള്‍ക്കും മദ്രസ ബോര്‍ഡുകള്‍ക്കും സംസ്ഥാന ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ‘ഔപചാരിക വിദ്യാലയങ്ങളിലേക്ക് മാ റ്റണമെന്നുമാണ് കമ്മിഷന്റെ ശുപാര്‍ശ.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009 ലെ നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാ ട്ടുന്നത്. തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ തീരുമാനത്തി നുപിന്നിലെ സംഘ്പരിവാരത്തിന്റെ ദുഷ്ടലാക്കിനെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല, ബി.ജെ.പിയുടെ ഘടക കക്ഷികള്‍ തന്നെ വിമര്‍ശനവിധേയമാക്കിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹി കവുമായ പുരോയാനത്തില്‍ മദ്രസകള്‍ നിര്‍വഹിച്ചുകൊ ണ്ടിരിക്കുന്ന പങ്ക് കാലാകാലങ്ങളില്‍ ഭരണകൂടങ്ങളുടെ തന്നെ പ്രശംസക്ക് വിധേയമായിട്ടുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതിയാണ് രാജ്യപുരോഗതിയുടെ നിദാനമെന്ന നിലക്ക് ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കത്തിന്റെ അഘാധ ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലേക്കെത്തിക്കേ ണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്.

ആ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ ഭരണകുടത്തിന് വീഴ്ച്ച സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ സമുദായത്തിന്റെ താല്‍പര്യങ്ങളെ ഏറ്റെടുത്ത് മുന്നോട്ടുപോകുന്ന മദ്‌റസകള്‍ നിര്‍വഹിക്കുന്നത് ദേശിയോദ്ഗ്രഥന പ്രക്രിയ തന്നെയാണ്. മദ്രസകളുടെ സാമൂഹ്യ പ്രസക്തി തിരിച്ചറിഞ്ഞതുകൊണ്ടാ ണ് മന്‍മോഹന്‍ സര്‍ക്കാറിന്റെ കാലത്ത് മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്കു പരിഹാരമായി മദ്രസകളെ ശാക്തീകരിക്കുകയെന്ന നിര്‍ദേശം സച്ചാര്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് വിഭിന്നമായുള്ള ഉത്തരേന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികാവസ്ഥയുടെ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുമ്പോള്‍ മാത്രമേ സച്ചാര്‍ കമ്മീഷന്റെ ഈ നിര്‍ദേശത്തി ന്റെ പ്രസക്തി ബോധ്യമാവുകയുളളു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കപ്പെട്ട നമ്മുടെ രാജ്യത്ത് വലിയൊരുവിഭാഗം കുട്ടികള്‍ക്ക് ഇന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമാകുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭരണഘടനാ പരമായ ഈ അവകാശ നിഷേധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് രാജ്യത്തെ ഒരു ഭരണ കൂടത്തിനും ഒഴിഞ്ഞുമാറാന്‍ സാധ്യമല്ല. എന്നാല്‍ മദ്രസകളില്‍ മതപരമായ അറിവിനൊപ്പം ഭൗതിക വിദ്യാഭ്യാസ വും പകര്‍ന്നുനല്‍കുന്നതിലൂടെ സര്‍ക്കാറുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണ് മദ്രസകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മഹതത്തായ ഈ പ്രക്രിയക്ക് പിന്തുണയും പ്രോത്സാഹനവും നല്‍ക്കുന്നതിനു പകരം അതിനെ നിരുത്സാ ഹപ്പെടുത്താനും ഇല്ലാതാകകാനും ശ്രമിക്കുന്നതിലൂടെ ബാലവകാശ കമ്മിഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത് രാജ്യ പുരോഗതിയുടെ കടക്കല്‍ കത്തിവെക്കുകയാണ്. സമുദായത്തിന്റെ മതപരമായ പുരോഗതിയാണ് മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം. എന്നാല്‍ സാമൂഹ്യ പുരോഗതികൂടി ലക്ഷ്യംവെച്ച് ഇത്തരംകേന്ദ്രങ്ങളില്‍ നല്‍കപ്പെടുന്ന ബൗദ്ധിക വിദ്യാഭ്യാസത്തിന് പോരായ്മകളോ നിലവാരത്തകര്‍ച്ചയോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനാവശ്യമായ സംവിധാനങ്ങള്‍ അവിടങ്ങളില്‍ ഒരുക്കിക്കൊടുക്കുകയെന്നതാണ് ഔദ്യോഗിക സംവിധാനങ്ങള്‍ ചെയ്യേണ്ടത്.

അതിനുള്ള പ്രേരണനല്‍കുകയെന്നതാണ് ബാലവകാശ കമ്മീഷനെ പോലുള്ള സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ട ത്. അതിനുപകരം മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരംസംവിധാനങ്ങളുടെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പടുകയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞതകൊണ്ടല്ല, മറിച്ച് പൂര്‍ണ ജ്ഞാനമാണ് ക മ്മീഷന്റെ ഭാഗത്തുനിന്നുള്ള തലതിരിഞ്ഞ സമീപന ത്തിന്റെ കാരണം. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനും അപരവല്‍ക്കരിക്കാനുമുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് ചൂ ട്ടുപിടിക്കുകയാണ് പുതിയ ഉത്തരവിലൂടെ ബാലവകാശ കമ്മീഷന്‍. ഹിന്ദുരാഷ്ട്രം എന്ന സംഘ്പരിവാര്‍ അജണ്ട നടപ്പാവണമെങ്കില്‍ ധ്രുവീകരണത്തിന്റെയം വിശ്വേഷത്തിന്റെയും രാഷ്ട്രീയം അതിന്റെ പരകോടിയില്‍ തന്നെ അരങ്ങുവാഴേണ്ടതുണ്ട്. അതിന് മാനുഷികമൂല്യങ്ങളുടെ മഹിത സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കപ്പെടുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാവണമെന്ന് അവര്‍ ന്യായമായും ആഗ്രഹിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സംഘ്പരിവാറിനെ കൂടുതല്‍ അലോസരപ്പെടുത്തുമ്പോള്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമാ യുള്ള ഇത്തരം കുത്സിത ശ്രമങ്ങള്‍ ജനാധിപത്യ സമൂഹം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ആശ്വാസകരമായിട്ടുള്ളത്.

webdesk13: