ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയുടെ അറ്റോണി ജനറല്‍ കെ. കെ വേണുഗോപാല്‍ സ്വയം നിരീക്ഷണത്തില്‍ പോയതായി സുപ്രീം കോടതിയെ അറിയിച്ചു. കെ.കെ.വേണുഗോപാലിന്റെ ജൂനിയര്‍ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അറ്റോര്‍ണി ജനറല്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.
അറ്റോണി ജനറലിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഓഫീസ് പൂര്‍ണമായും ഐസൊലേഷനിലേക്ക് മാറിയതായി ബാര്‍ ആന്റ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.നഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെ്ട്ട കേസുകളില്‍ വാദം കേള്‍ക്കുന്ന വൈകാനാണ് സാധ്യത. അറ്റോര്‍ണി ജനറല്‍ ഹാജരാകേണ്ടിയിരുന്ന ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ സംബന്ധിച്ച കേസ് സുപ്രീംകോടതി ബെഞ്ച് സെപ്റ്റംബര്‍ 15 ലേക്ക് മാറ്റുകയും ചെയ്തതായി അറിയിച്ചു. വേണുഗോപാൽ ക്വാറന്റൈനിലാണെന്നും അതിനാല്‍ തന്നെ വിവിധ ട്രൈബ്യൂണലുകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട കേസ് അടക്കം മാറ്റിവയ്ക്കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എല്‍. നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയും അടങ്ങുന്ന ബെഞ്ചില്‍ ആവശ്യപ്പെടുകയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി പരിസരത്ത് കൊവിഡ് -19 പരിശോധനാ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ നാല് വരെ ഹൈക്കോടതിയില്‍ നിന്ന് 32 കോടതി ഉദ്യോഗസ്ഥരും ജില്ലാ കോടതികളില്‍ നിന്ന് 315 പേരും കൊവിഡ് വൈറസിന് പോസിറ്റീവാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് പ്രോടോകോളുകള്‍ പാലിച്ചാണ് കോടതി നടപടികള്‍ നടക്കുന്നത്.
കഴിഞ്ഞ ആഴ്ച പ്രശാന്ത് ഭൂഷണിനെതിരായ കോടതീയലക്ഷ്യക്കേസില്‍ അദ്ദേഹത്തിന് ശിക്ഷ വിധിക്കരുതെന്ന നിലപാട് അറ്റോണി ജനറലില്‍ കൂടിയായ കെകെ വേണുഗോപാല്‍ സ്വീകരിച്ചത് ദേശീയതലത്തില്‍ വലിയ വാര്‍ത്തയായിരുന്നു.