സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ട്വിറ്ററിനും മെറ്റക്കും പിന്നാലെ ആമസോണിലും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആമസോണിലെ ലാഭമില്ലാത്ത വിഭാഗങ്ങളില്‍ നിന്നുമാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
ഇതിനോടകം പിരിച്ചുവിട്ടെന്ന പരാതിയുമായി ആമസോണ്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. പുതിയ ജീവനക്കാരെ എടുക്കുന്നതിലും കമ്പനി നിയന്ത്രണം ഏര്‍പ്പെടുത്തി. കമ്പനിയുടെ റോബോട്ടിക് വിഭാഗത്തില്‍ ജോലി ചെയ്യുന്ന 3,766 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.