X

ഇപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിന്‍ അപ്പുറത്ത് അടിയോടടി; വീഡിയോ വൈറലായതോടെ ഡിവൈഎഫ്‌ഐ നേതാക്കളെ പുറത്താക്കി

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിടെ നേതാക്കള്‍ക്ക് ബാറിലിരുന്ന് മദ്യപാനം. നേതാക്കള്‍ ബാറിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറലായതോടെ പാര്‍ട്ടി നേതാക്കളെ പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയുമാണ് ജില്ലാ നേതൃത്വം പുറത്താക്കിയത്.

ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെ ഇരുവരും ബാറിലെത്തി മദ്യപിച്ചതായി തെളിഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ദൃശ്യങ്ങള്‍ പുറത്തായതോടെ സംഘടനയെ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

Test User: