X

പീഡനശേഷം പെണ്‍കുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊന്നു; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പോസ്റ്റുമോട്ടത്തിനു ശേഷമാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകള്‍ ഉണ്ട് എന്നും പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നാളെ കീഴ്മാട് ശ്മശാനത്തില്‍ അടക്കം നടക്കും.

കഴിഞ്ഞ ദിവസമാണ് അഞ്ചുവയസുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടു പോയത്.

webdesk11: