തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സിപിഐ അനുകൂല സംഘടനയും റോഡ് കയ്യേറി സ്‌റ്റേജ് കെട്ടി. പങ്കാളിത്ത പെന്‍ഷനെതിരെ സിപിഐ പോഷക സംഘടനകള്‍ നടത്തുന്ന സമരത്തിനായാണ് കാല്‍നടപ്പാതയും റോഡിന്റെ ഒരു ഭാഗവും കയ്യേറിയത്. ഇന്നലെ തുടങ്ങിയ സമരം ഇന്ന് വൈകീട്ടോടുകൂടി മാത്രമേ അവസാനിക്കുകയുള്ളൂ.
നേരത്തെ വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്‌റ്റേജ് കെട്ടിയിരുന്നു. സമ്മേളനപരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്‌കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.
സംഭവത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് ഇന്ന് ഖേദപ്രകടനം നടത്തിയിരുന്നു. റോഡില്‍ സ്‌റ്റേജ് കെട്ടിയത് ഒഴിവാക്കണമായിരുന്നുവെന്നും ഇനി ശ്രദ്ധ പാലിക്കുമെന്നുമായിരുന്നു ജോയ് പറഞ്ഞത്.
അതേസമയം സിപിഎം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
നേരിട്ടിരുന്നു ഇതേ സംഭവത്തില്‍.