പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തില്‍ കുഞ്ഞു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു.തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.ചികിത്സാപിഴവ് ആണെന്നും ഇന്നലെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍ ആശുപത്രിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.
ഒരാഴ്ച മുമ്പാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖപ്രസവം ആയിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.സിസേറിയന്‍ നടത്താന്‍ തങ്ങള്‍ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതര്‍ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോള്‍ പോലും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്.