സസ്പെന്‍ഷനിലുള്ള പോലീസ് ഇന്‍സ്പെക്ടര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ലിപിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കാറില്‍ 20 ലിറ്റര്‍ പെട്രോളുമായി എത്തിയ ശേഷമായിരുന്നു ആത്മഹത്യാശ്രമം. അഗ്നിശമനാസേനയും പൊലീസുമെത്തി സോപ്പ് വെള്ളം ചീറ്റിച്ചതോടെ തീ കൊളുത്താനുള്ള ശ്രമം പരാജയപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വയോധികനോട് അപമര്യാദയായി പെരുമാറിയ കേസിലാണ് ഇദ്ദേഹത്തിന് സസ്പെന്ഷന് നേരിട്ടത്.