വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യാണ് മരിച്ചത്. ഭര്‍ത്താവ് ജിന്‍സണ്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അതേസമയം കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി പറയന്നു. വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ ഭാര്യയുടെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ജിന്‍സണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.