മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മീഡിയ റൂമിലാണ് വാര്‍ത്താസമ്മേളനം. ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. 7 മാസത്തെ ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ അടക്കം ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.