തീയില്ലാതെ പുകയുണ്ടാകില്ല; തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ച് സോണിയ

റായ്ബറേലി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സംശയം പ്രകടിപ്പിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. അധികാരവും നിയന്ത്രണവും നിലനിര്‍ത്താനായി എല്ലാ തരത്തിലുള്ള ധാര്‍മികതയും തത്വങ്ങളും ലംഘിക്കപ്പെട്ടതായും ഇതില്‍പരം വലിയ ദുരന്തം ഇന്ത്യക്ക് ഇനി വരാനില്ലെന്നും സോണിയ പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തീയില്ലാതെ പുകയുണ്ടാകില്ലെന്ന പഴഞ്ചൊല്ലാണ് ഓര്‍മ വരുന്നതെന്നും സോണിയ പറഞ്ഞു. റായ്ബറേലിയില്‍ നിന്നും ആറാം തവണയും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സോണിയക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ അത്താഴ വിരുന്നിന് നന്ദി പറയവെയാണ് സോണിയയുടെ പ്രതികരണം.

വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കിയും കാര്യങ്ങള്‍ വികലമാക്കിയുമാണ് ബിജെപി വിജയിച്ചത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ സംസാരിച്ചു. റായ് ബറേലിയില്‍ പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചു.

chandrika:
whatsapp
line