X

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വി ; നാല് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നഷ്ടമായേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍. സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത. സിപിഐഎമ്മിന് നിലവിലെ വ്യവസ്ഥയില്‍ ദേശീയ പദവി നഷ്ടപ്പെടില്ല.

ഇക്കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിര്‍ണായകമാകും. ഓരോ തെരഞ്ഞെടുപ്പുകളിലെയും പാര്‍ട്ടികളുടെ പ്രകടനം വിലയിരുത്തിയായിരുന്നു നേരത്തെ പദവി തീരുമാനിച്ചിരുന്നത്. എന്നാല്‍, 2016 ല്‍ ഏതെങ്കിലും തെരഞ്ഞെടുപ്പുകളിലെ പ്രകടനം അടിസ്ഥാനമാക്കി പദവി നല്‍കാം എന്ന തീരുമാനം കൈക്കൊണ്ടു.

ഒന്നുകില്‍ ഒരു പൊതുതെരഞ്ഞെടുപ്പോ ഒരു നിയമസഭാ തെരഞ്ഞെടുപ്പോ അല്ലെങ്കില്‍ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍, അതുമല്ലെങ്കില്‍ രണ്ടു നിയമസഭാതെരഞ്ഞെടുപ്പുകള്‍ എന്നിവയിലെ പ്രകടനം അനുസരിച്ച് പദവി നിര്‍ണയിക്കാം എന്ന ചട്ടം നിലവില്‍ വന്നു. അതെ സമയം,2014 ല്‍ ഏതെങ്കിലും പ്രാദേശിക പാര്‍ട്ടിക്കോ ദേശീയ പാര്‍ട്ടിക്കോ ദേശീയ പാര്‍ട്ടി പദവി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ പരിശോധനക്ക് ഹാജരാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യകത്മാക്കി.

Test User: