X

അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ സ്മാര്‍ട്ട് ഫോണ്‍ വീട്ടിലെത്തിക്കും; അഖിലേഷ് യാദവിന്റെ ആകര്‍ഷക വാഗ്ദാനം

ലക്നൗ: അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ ജനങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദിപാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ വാഗ്ദാനത്തിന്റെ ആദ്യ പടിയായി. സ്മാര്‍ട്ട് ഫോണിനായി അപേക്ഷ നല്‍കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചു.

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാതെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സമാജ്‌വാദി പാര്‍ട്ടി ആകര്‍ഷകമായ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷര്‍ പ്ലസ്ടു വോ ഹൈസ്‌കൂളോ പാസായവരും വാര്‍ഷികവരുമാനം 2 ലക്ഷം രൂപയില്‍ താഴെയുള്ളരുമായിരിക്കണം. 18നു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് സ്മാര്‍ട്ട്്‌ഫോണ്‍ ആനുകൂല്യം ലഭിക്കുക. അപേക്ഷകരുടെ കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുള്ള ആരും ഉണ്ടാകരുതെന്നും നിബന്ധനയുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗജന്യ ലാപ്ടോപ്പായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ വാഗ്ദാനം. സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളെ അറിയിക്കുന്നത് സ്മാര്‍ട്ട്ഫോണ്‍ സഹായകമാകുമെന്നതിനാലാണ് സ്മാര്‍ട്ഫോണ്‍ വാഗ്ദാനമായി നല്‍കിയതെന്നാണ് അഖിലേഷ് യാദവിന്റെ വിശദീകരണം.

ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിലായിരിക്കും ഫോണ്‍ വിതരണം നടക്കുക. രജിസ്ട്രേഷന്‍ സമയത്ത് ഹൈസ്‌ക്ൂള്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോണ്‍ വീട്ടുപടിക്കലെത്തിക്കുംമെന്നും വാഗ്ദാനത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട് മുഖ്യമന്ത്രി.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് നാല് പാര്‍ട്ടികളാണ് ശക്തമായി രംഗത്തുള്ളത്. എസ് പി, ബിഎസ്പി, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാനമത്സരം നടക്കുക. അതിനാല്‍ കൂടുതല്‍ രാഷ്ട്രീയ തന്ത്രങ്ങളുമായി വോട്ടര്‍മാരെ സമീപിക്കാനുള്ള നീക്കം ഇപ്പോളേ തുടങ്ങിയുണ്ടെന്നാണ് പൊതു വിലയിരുത്തലുകള്‍.

Web Desk: