ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡോക്ടര്‍ പൊലീസില്‍ കീഴടങ്ങി. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണു സംഭവം. രത്‌നതാമ എന്ന യുവതിയെ കൊലപ്പെടുത്തിയ ഡോ. അരിന്ദം ബാലയാണു കീഴടങ്ങിയത്.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടറാണ് ഇയാള്‍. സ്‌റ്റേഷനിലെത്തിയ ഡോക്ടര്‍, താന്‍ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടിയിലുള്ള പൊലീസുകാരോടു പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി.
തുടര്‍ന്ന്, ഭാര്യാപിതാവ് നല്‍കിയ പരാതിയില്‍ അരിന്ദമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരിന്ദമിന്റെയും രത്‌നതാമയുടെയും വിവാഹം. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.