X

കഠ്‌വ സംഭവം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്‌വയില്‍ എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി മുസ്‌ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍  കൂടിക്കാഴ്ച്ച നടത്തി.

 

നേരത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃതത്തില്‍ മുസ്‌ലിം ലീഗ് സംഘം ജമ്മുവിലെത്തി ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. പീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ മുസ്ലിം ലീഗിന്റെ നിയമ സഹായങ്ങളെ കുറിച്ച് അറിയിക്കാനും കുടുംബത്തിന്റെ ദുഖഃത്തില്‍ പങ്കു ചേരാനുമായിരുന്നു സന്ദര്‍ശനം. തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകയുമായി കൂടിക്കാഴ്ച നടത്തിയത്.

ഇരയുടെ രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ എം.പി അഭിഭാഷകയെ ധരിപ്പിച്ചു. സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ദില്ലി അധ്യക്ഷനുമായ അഡ്വ. ഹാരിസ് ബീരാനും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ജമ്മുവിലെ സന്ദര്‍ശനതിന് ശേഷം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടിരുന്നു.

chandrika: