ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായി സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പ്രവര്‍ത്തകരോട് ബി.എസ്.പി അധ്യക്ഷ മായാവതി.
കോണ്‍ഗ്രസുമായി ബി.എസ്.പിക്ക് യാതൊരുവിധ സഖ്യവുമില്ല. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ അമേത്തിയിലും, റായ്ബറേലിയിലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും മായാവതി വ്യക്തമാക്കി.
എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ്, എസ്.പി നേതാക്കള്‍ വേദി പങ്കിടുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. റായ്ബറേലിയില്‍ നടന്ന എസ്.പി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശം. എന്നാല്‍ ഇതിനു പിന്നാലെ മോദിയെ തള്ളിയാണ് മോറായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി മായാവതി രംഗത്തെത്തിയിട്ടുളളത്
പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. അമേഠിയില്‍ എസ്പി പ്രവര്‍ത്തകര്‍ രാഹുലിന്റ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.
രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ബി.ജെ.പി തടഞ്ഞുവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
ഉത്തര്‍ പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും മതേതരമുന്നണി വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്ഥാനാര്‍ഥിയില്ലാത്ത യുപിയിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടി മതേതരമുന്നണിയെ സഹായിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.