X

അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടി

ന്യൂഡല്‍ഹി: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ നിയമം അസമിലെ നാലു ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി നീട്ടി. അസം പൊലീസ് ദിനാചരണ ചടങ്ങിലാണ് സംസ്ഥാന പൊലീസ് മേധാവി ഞ്ജാനേന്ദ്ര പ്രതാപ് സിങ് ഇക്കാര്യം അറിയിച്ചത്.

അതേസമയം മറ്റു നാലു ജില്ലകളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചതായും ഡി.ജി.പി പറഞ്ഞു. ദിബ്രുഗഡ്, തിന്‍സുകിയ, ശിവസാഗര്‍, ചരൈഡിയോ ജില്ലകളിലാണ് അഫ്‌സ്പ നീട്ടിയത്. ജൊര്‍ഹാത്, കര്‍ബി ആങ്‌ലോങ്, ഗോലാഘട്ട്, ദിമ ഹസാവോ ജില്ലകളിലാണ് സൈനിക നിയമം പിന്‍വലിച്ചത്. ഏപ്രില്‍ 11നാണ് എട്ടു ജില്ലകളിലെയും അഫ്‌സ്പ ആറു മാസത്തേക്ക് നീട്ടി ഇതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി സെപ്തംബര്‍ 30ന് അവസാനിച്ചതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

webdesk11: