X

എം.എസ്.എഫ് ജില്ലാ ട്രഷററെ വീടു വളഞ്ഞ് അറസ്റ്റ്, പൊലീസിനെതിരെ വ്യാപക പ്രതിഷേധം

 

വടകര : എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്‌നാസ് ചോറോടിനെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് വീടു കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തം. അനുമതിയില്ലാതെ പ്രകടനം വിളിച്ചെന്ന, പിഴ ഈടാക്കി വിടാവുന്ന കേസിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് കോടതിയില്‍ ഹാജരാകരണമെന്ന് പറഞ്ഞു സമന്‍സ് നല്‍കിയ പൊലീസ് അപ്രതീക്ഷിതിമായി വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘത്തടൊപ്പമെത്തി അഫ്‌നാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഫ്‌നാസിനോടൊപ്പം എം.എസ്.എഫ് നേതാക്കളായ അന്‍സീര്‍ പനോളി, മന്‍സൂര്‍ ഒഞ്ചിയം, റാഷിദ് അഴിയൂര്‍ എന്നിവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരോടും 29 ന് തന്നെ ഹാജരായാല്‍ മതിയെന്നായിരുന്നു പൊലീസ് നിര്‍ദേശം നല്‍കിയത്. ഇതിനിടെയാണ് ജില്ലാ ട്രഷറര്‍ ആയ അഫ്‌നാസ് ചോറോടിനെ പൊടുന്നനെ അറസ്റ്റ് ചെയ്തത്.
അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷനില്‍ പരാജയ ഭീതിയിലായ എസ്.എഫ്.ഐ ഇടതു ഭരണ സ്വാധീനം ഉപയോഗിച്ച് എം.എസ്.എഫ് നേതാവിനെ കുടുക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വടകര ഭാഗത്തെ എം.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങളെ ക്ഷീണിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസില്‍ അഫ്‌നാസിനൊപ്പം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അന്‍സീര്‍ പനോളിയെ ഫൈന്‍ അടച്ച് കേസ് ക്ലോസ് ചെയ്തതിന് ശേഷവും അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണില്‍ വിളിച്ചറിയിക്കുകയുണ്ടായി. യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ മുന്‍കണ്ടുള്ള നടപടിയാണ് ഇതെന്ന എം.എസ്.എഫ് വാദം ഇതോടെ വ്യക്തമാവുകയായി. ജില്ലയിലെ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാനമായ രീതിയില്‍ നടപടി സ്വീകരിക്കുകയാണ് പൊലീസ് എന്ന് എം.എസ്.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
അഫ്‌നാട് ചോറോടിനെ അറസ്റ്റ് ചെയ്തതില്‍ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡണ്ട് പുത്തൂര്‍ അസീസ്, ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞബ്ദുല്ല, ട്രഷറല്‍ എന്‍.പി അബ്ദുല്ല ഹാജി, ടൗണ്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ഐ നാസര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത്, ആക്ടിംഗ് പ്രസിഡണ്ട് അന്‍സാര്‍ മുകച്ചേരി, ജനറല്‍ സെക്രട്ടറി എം.ഫൈസല്‍, ട്രഷറര്‍ സനീദ് അഴിയൂര്‍, മണ്ഡലം എം.എസ്.ഫ് ആക്ടിംഗ് പ്രസിഡണ്ട് ഷിനൂബ് എന്‍.കെ, ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, ട്രഷറര്‍ മുനീര്‍ പനങ്ങോട്ട്, മന്‍സൂര്‍ ഒഞ്ചിയം, റാഷിദ് അഴിയൂര്‍, മിന്‍ഹാജ് യു, ചോറോട് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഹാഷിം കാളംകുളം, ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ മാസ്റ്റര്‍, ട്രഷറര്‍ എം.ടി നാസര്‍, അസ്‌ലം വള്ളിക്കാട്, എം. അഷ്‌കര്‍ മാസ്റ്റര്‍, സൈദ് വള്ളിക്കാട്, ചോറോട് ശാഖാ മുസ്‌ലിംലീഗ് ഭാരവാഹികളായ ടി. സുബൈര്‍, എം.പി ലിയാഖത്ത്, താഴത്ത് ഹംസ, എം.ടി അബ്ദുല്‍ സലാം, സി മൊയ്തീന്‍ ഹാജി, പി.കെ അഷ്‌റഫ്, എം.ടി സുബൈര്‍ സംസാരിച്ചു.

chandrika: