X

സെക്രട്ടറിയേറ്റ് തീപിടുത്തം വീണ്ടും: പിന്നില്‍ റോഡ് ക്യാമറ അഴിമതി?

റോഡ് ക്യാമറ സ്ഥാപിച്ചതിലെ അഴിമതി വിജിലന്‍സും ആദായനികുതി വകുപ്പും അന്വേഷിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹത. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായതായി വിവരം പരന്നത്. ധനമന്ത്രിയുടെ ഓഫീസിലെ രേഖകള്‍ സൂക്ഷിക്കുന്നിടത്താണ് തീപടര്‍ന്നത്. 500 കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. 230 കോടി രൂപയുടെ റോഡ് ക്യാമറയെന്നാണ് പറയുന്നതെങ്കിലും 2020 മുതല്‍ ഉപകരാര്‍ വകയില്‍ ശതകോടികളാണ് മറിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന ്ഉത്തരവിടുകയും അന്വേഷണം നടന്നുവരികയും ചെയ്യുന്ന പശ്ചാത്തലത്തിലെ തീപിടുത്തം രേഖകളും തെളിവുകളും മറയ്ക്കാനാണെന്നാണ് പരാതി. മുമ്പ് സ്വര്‍ണക്കടത്ത് അന്വേഷണകാലത്തും സെക്രട്ടറിയേറ്റില്‍ പൊതുഭരണവകുപ്പില്‍ തീപിടുത്തമുണ്ടായിരുന്നു. സി.പി.എമ്മുമായി ബന്ധപ്പെട്ടവരാണ് സെക്രട്ടറിയേറ്റിലെ നിര്‍ണായക തസ്തികകളിലെല്ലാം ജോലിചെയ്യുന്നതെന്നതിനാല്‍ അഴിമതിയും അതിനെ മറയ്ക്കാനുള്ള നീക്കവും ചോദ്യംചെയ്യപ്പെടുകയാണ്.

Chandrika Web: