വാല്‍മീകിയും തുളസീദാസും പറഞ്ഞരീതിയില്‍നിന്ന് മാറി ഹിന്ദുപുരാണത്തെ ചിത്രീകരിച്ചതായി ആദിപുരുഷ് സിനിമക്കെതിരായ പരാതിയില്‍ പിന്നീട് ഇടപെടാമെന്ന് ഡല്‍ഹി ഹൈക്കോടതി. സിനിമ ഇറങ്ങിയല്ലോ. ഇനിയെന്താണിത്ര ധൃതി? കോടതി ആരാഞ്ഞു. നേപ്പാളിലും മറ്റും സിനിമ നിരോധിച്ചതായും സിനിമ ഇവിടെയും നിരോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സംവിധായകന്‍ പലഭാഗങ്ങളും ഒഴിവാക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അത്‌ചെയ്തില്ലെന്ന് ഹരജിയില്‍ പറയുന്നു.
ആദിപുരുഷ്: വാദം പിന്നീട് കേള്‍ക്കാമെന്ന് സുപ്രീംകോടതി
Tags: controversyfilm