X

അഫ്ഗാന് ചരിത്ര പരമ്പര

ഷാര്‍ജ:സിംബാബ്‌വെയെ പത്ത് വിക്കറ്റിന് തകര്‍ത്ത് അഫ്ഗാനിസ്താന്‍ പഞ്ചമല്‍സര ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി. പരമ്പരയില്‍ ഒരു മല്‍സരം കൂടി ശേഷിക്കെ മുജിബു റഹ്മാന്‍ എന്ന സ്പിന്നറുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാണ് മിന്നും ജയത്തിന് ടീമിനെ സഹായിച്ചത്. പരമ്പര നേട്ടത്തോടെ ഐ.സി.സി പുതിയ റാങ്കിംഗിലെ പത്താം സ്ഥാനം നിലനിര്‍ത്താനും അഫ്ഗാന് കഴിയും.

16 വയസ്സും 325 ദിവസും പ്രായമായ പയ്യന്‍സാണ് മുജീബ്. ക്രിക്കറ്റ് ചരിത്രത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താമെന്ന ബഹുമതിയും യുവതാരം സ്വന്തമാക്കി. പതിനെട്ട് വയസ്സുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വഖാര്‍ യൂനസിന്റെ പേരിലായിരുന്നു ഇത് വരെ ആ ബഹുമതി. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 134 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ 54 റണ്‍സും ഇര്‍വിന്റെ വകയായിരുന്നു. 50 റണ്‍സ് നല്‍കി മുജീബ് അഞ്ച് പേരെ പുറത്താക്കിയപ്പോള്‍ വിജലക്ഷ്യം മറികടക്കാന്‍ അഫ്ഗാന് അധികസമയം വേണ്ടി വന്നില്ല.

chandrika: