ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. സൈനികേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്‍ നിന്ന് 1090 പേരാണ് നാറ്റോ സഖ്യത്തിലുള്ളത്. അഫ്ഗാനിസ്താനില്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ സൈനിക നടപടി തുടരാന്‍ യോഗത്തില്‍ തീരുമാനമായി. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് പ്രസിഡന്റ് തെരേസ മെയ് വ്യക്തമാക്കി.
നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെട്ട 50 രാജ്യങ്ങളില്‍ നിന്ന് 130000 സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്. ബ്രിട്ടന്റെ 9500 സൈനികരും 137 സൈനിക താവളങ്ങളും അഫ്ഗാനിലുണ്ട്. സുരക്ഷയുടെ ഭാഗമായി കാബൂളില്‍ സൈനികരുടെ എണ്ണം കഴിഞ്ഞ മാസം നാറ്റോ ഉയര്‍ത്തിയിരുന്നു. 39 രാജ്യങ്ങളില്‍ നിന്നായി 16000 സൈനികരെയാണ് വിന്യസിച്ചത്. അഫ്ഗാന്‍ സൈന്യത്തെയും പൊലീസിനെയും സഹായിക്കുന്നതിനായാണ് അധികം സൈനികരെ കാബൂളില്‍ വിന്യസിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ 3000 സൈനികരെയാണ് യുഎസ് അധികമായി വിന്യസിച്ചത്.