കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സമ്പൂര്‍ണ നിയന്ത്രണം കയ്യിലായതോടെ യുദ്ധം അവസാനിച്ചെന്ന് താലിബാന്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ ഉടനെന്നും പ്രഖ്യാപനം.
രാജ്യത്തെ ഓരോ പ്രവിശ്യകളും പിടിച്ചടക്കി അവസാനം കാബൂളും പിടിച്ചടക്കിയതോടെയാണ് അഫ്ഗാന്‍ താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അഫ്ഗാന്‍ കൊടി നീക്കി താലിബാന്‍ പതാക നാട്ടി. താലിബാന്‍ രാജ്യം പിടിച്ചടക്കിയതോടെ കാബൂള്‍ എയര്‍പോര്‍ട്ടിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയുടെ എയര്‍ ഇന്ത്യ വിമാനവും കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎന്‍ രക്ഷാ സമിതി ഇന്ന് അടിയന്തര യോഗം ചേരും.