X

സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല ; താലിബാന്റെ നിലപാടിനെ അപലപിച്ച് യുഎന്‍

സ്ത്രീകള്‍ക്ക് സര്‍വകലാശാലാ പ്രവേശനം നിഷേധിച്ച് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയിരുന്നു. താലിബാന്‍ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്രസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം സ്ത്രീകള്‍ക്ക് പാര്‍ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഫ്ഗാനെ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

 

 

Chandrika Web: