കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്ബോള്‍ താരവും. അഫ്ഗാനിസ്താന് ഫുട്ബോള്‍ ദേശീയ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്. അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചടക്കിയതോടെയാണ് ജീവന് ഭയന്ന് സ്വദേശികളും വിദേശികളും രക്ഷപെടാന്‍ ശ്രമിച്ചത്.
കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയ ജനങ്ങള്‍ ഏതുവിധേനയും രക്ഷപെടണമെന്ന ചിന്തയിലാണ് അമേരിക്കയുടെ സൈനിക വിമാനത്തിന്റെ ചിറകുകളിലടക്കം പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചത്. അതിനിടെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിക്കുകയായിരുന്നു.