X

ധരിച്ച വസ്ത്രവും ചെരിപ്പും അല്ലാതെ ഒന്നും എടുത്തിട്ടില്ല; മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റെന്ന് അഷ്‌റഫ് ഗനി

ദുബായ്: താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്താന്‍ വിട്ട മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രതികരണവുമായി രംഗത്ത്. ഫെയ്‌സ്ബുക് പേജില്‍ വീഡിയോ പുറത്തുവിടുകയായിരുന്നു.

കോടിക്കണക്കിന് രൂപയുമായാണ് താന്‍ അഫ്ഗാനിസ്താന്‍ വിട്ടതെന്ന വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. താജികിസ്താനിലെ അഫ്ഗാന്‍ സേനാപതിയാണ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. നിരവധി പെട്ടികളിലും യാത്രാവാഹനത്തിലുമടക്കം ഉള്‍ക്കൊള്ളാനാവാത്ത സമ്പത്തുമായാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

ധരിച്ച ഒരു ജോഡി വസ്ത്രവും ഒരു ചെരിപ്പും മാത്രമാണ് താന്‍ എടുത്തതെന്ന് ഗനി വിഡിയോയില്‍ പറയുന്നു. താന്‍ യു.എ.ഇയിലാണ് ഇപ്പോള്‍ ഉള്ളതെന്നും അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് നന്ദി പറയുന്നുവെന്നും ഗനി വിഡിയോയില്‍ പറയുന്നു.

web desk 1: