X

അഫ്ഗാന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ചാവേറാക്രമണം; 13 മരണം

 

കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ നാസിര്‍ മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാളായ സയ്യിദ് ഹുമയൂണ്‍ പറഞ്ഞു. സ്‌ഫോടനശബ്ദം കേട്ട് ഞാന്‍ ബോധരഹിതനായി. ശേഷം കണ്ണുതുറന്നു നോക്കുമ്പോള്‍ ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങളാണ് ചുറ്റും കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. 250ഓളം പേര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബര്‍ 20നാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. പ്രചാരണം തുടങ്ങിയ ശേഷം രാജ്യത്ത് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

chandrika: