ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ഫുട്‌ബോളിന് നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. 2011നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് യോഗ്യത നേടുന്നത്.ഇന്ത്യന്‍ സമയം നാളെ 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഇന്ത്യയില്‍ കളി സംപ്രേക്ഷണം ചെയുന്നത്
ഏഷ്യാ കപ്പിന് യോഗ്യത നേടുതയെന്നതായിരുന്നു പ്രഥമ ലക്ഷ്യം. അതിനു ഞങ്ങള്‍ക്കു സാധിച്ചു. അതിനാല്‍ കിര്‍ക്കിസ്താനെതിരായ മത്സരം അപ്രസക്തമാവുന്നില്ല. ജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. യോഗ്യത നേടിയതിനാല്‍ അവസാന മത്സരം അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റിനുള്ള മികച്ച തയ്യാറെടുപ്പിനുള്ള വേദിയാണ്. കോണ്‍സ്‌റ്റെന്റെയ്ന്‍ പറഞ്ഞു.
നേരത്തെ ഗ്രൂപ്പിലെ ഇന്ത്യയുടെ ഹോം മത്സരത്തില്‍ കിര്‍ക്കിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അന്നു ബംഗളൂരുവില്‍ നായകന്‍ സുനില്‍ ഛേത്രിയായിരുന്നു ഇന്ത്യക്കായി ഗോള്‍ നേടിയത്. യോഗ്യതാമത്സരത്തില്‍ അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യ നാലു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പില്‍ തലപ്പത്ത് തുടരുന്നത്.