ഗള്‍ഫിലെ സ്‌കൂളുകള്‍ വേനലവധിയ്ക്കായി അടച്ചതോടെ നാട്ടിലേക്ക് കുടുംബസമേതം യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികളെ ഞെക്കിപിഴിഞ്ഞ് വിമാനക്കമ്പനികള്‍. മറ്റു സമയത്തെ അപേക്ഷിച്ച് നാലിരട്ടി വരെ വില വര്‍ദ്ധനവാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് ഇപ്പോള്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
കുടുംബത്തോടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഈ വില വര്‍ദ്ധന വലിയ രീതിയില്‍ ബാധിക്കും .ജനപ്രിയ വിമാനക്കമ്പനിയായ ജറ്റ് എയര്‍വേയ്‌സ് കടം പെരുകി സര്‍വീസ് അവസാനിപ്പിച്ചതോടെ മുന്‍ വര്‍ഷത്തേക്കാളും തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് വിമാനക്കമ്പനികളെ നിരക്ക് കൂട്ടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പൊതുമേഖല വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുണ്ട്. ചുരുങ്ങിയത് രണ്ട് ലക്ഷമെങ്കിലും കൈയ്യിലുണ്ടെങ്കിലേ നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ഒരു പ്രവാസി കുടുംബത്തിന് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം പീക്ക് ടൈമില്‍ ഇന്ത്യയിലേക്ക് പോകുന്നവരെമാത്രമേ വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കി പിഴിയുന്നുള്ളൂ എന്നാണ് പ്രവാസികളുടെ പരാതി.