വിമാനത്തിനുള്ളില്‍ പുകയുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഹീത്രുവില്‍നിന്ന് വലന്‍സിയയിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. പുകയുയര്‍ന്നതിനെ തുടര്‍ന്ന് വിമാനം വലന്‍സിയ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. സാങ്കേതികതകരാറാണ് പുകയുയരാന്‍ കാരണമെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു.
175 യാത്രക്കാരും എട്ടുജീവനക്കാരും ഉള്‍പ്പെടെ ആകെ 183 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു.