ദുബൈ: ആഘോഷപൂര്‍വ്വമാണ് ദുബൈ ഡിസംബര്‍ രണ്ടിലെ ദേശീയ ദിനം കൊണ്ടാടിയത്. രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികള്‍ ദേശീയ ദിനത്തിന് കൊഴുപ്പേകി. അജ്മാന്‍, ദുബൈ, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നീ ഏഴു എമിറേറ്റ്‌സുകളിലും പരിപാടികള്‍ അരങ്ങേറി.
കരിമരുന്ന് പ്രയോഗം, റോഡ് ഷോ, റോഡ് റാലി, നൃത്തം എന്നിവയാണ് ആഘോഷത്തിലെ പ്രധാന പരിപാടികള്‍. ഈ ആഘോഷത്തില്‍ ഒരു മലയാളിയും താരമായി മാറി. അല്‍മാനിയ ഗ്രൂപ്പ് ചെയര്‍മാനും കോഴിക്കോട് സ്വദേശിയുമായ ഷഫീഖ് അബ്ദുല്‍ റഹ്മാനാണ് ആഘോഷത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി.
തന്റെ ആഡംബരകാറായ റോള്‍സ് റോയ്‌സ് കള്ളിനന്‍ അലങ്കരിച്ചാണ് ഷഫീഖ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കിയത്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ യുഎഇക്ക് ആശംസയര്‍പ്പിച്ചാണ് കാര്‍ ഒരുക്കിയത്.
ഇരുനൂറ് ഭാഷകളിലാണ് റോള്‍സ് റോയ്‌സില്‍ ആശംസകള്‍ ആവിഷ്‌കരിച്ചിരുന്നത്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പേരുടെയും ഭാഷയില്‍ ആശംസയെഴുതിയത് ആഘോഷത്തിലെ വേറിട്ട കാഴ്ചയായി മാറി.
15 വര്‍ഷംമുമ്പാണ് കോഴിക്കോട് കക്കോവ് സ്വദേശിയായ ഷഫീഖ് അബ്ദുറഹ്മാന്‍ യുഎഇയില്‍ എത്തുന്നത്. ഷാര്‍ജയില്‍ ചെറിയ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ജോലി ലഭിച്ചു. പിന്നീട് വിവിധ സംരംഭങ്ങളിലേക്ക് നീങ്ങുകയായിരുന്നു. അറബി ഭാഷയില്‍ നേടിയ പ്രാവീണ്യം അറബികളുമായുള്ള നല്ല ബന്ധങ്ങള്‍ക്ക് കാരണമായി. ഇപ്പോള്‍ നോര്‍ത്തേണ്‍ എമിറേറ്റ്‌സിലെ റിയല്‍ എസ്റ്റേറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.