X

പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

മുംബൈ: പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ സിനിമ റിലീസിങ് വിവാദത്തിന് താല്‍കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) പിന്മാറിയതാണ് പ്രദര്‍ശനത്തിന് മുന്നിലെ കറുത്ത പുക നീക്കിത്. പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

സേനാ നേതാവ് രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും സംവിധായകന്‍ കരണ്‍ ജോഹറും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രദര്‍ശന വിഷത്തില്‍ ധാരണയായത്.

പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്നും സേന പിന്മാറിയത്.

മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ

കൂടാതെ മേലില്‍ താരങ്ങളെയോ സാങ്കേതിക പ്രവര്‍ത്തകരേയോ തങ്ങളുടെ സിനിമകളുമായി സഹകിപ്പിക്കില്ലെന്നും നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയതായാണ് അറിവ്. പുറമെ തീയ്യറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്‍ശിപ്പിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എം.എന്‍.എസിന് വാക്കു കൊടുത്തു.

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് നാം ഇവിടെ സ്വീകരണം നല്‍കുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നായിരുന്നു ചര്‍ച്ചയില്‍ രാജ് താക്കറെയുടെ ചോദ്യം.

അതിനാല്‍ പാക്കിസ്ഥാനികളെ സ്വന്തം സിനിമയില്‍ സഹകരിപ്പിച്ചവര്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കട്ടെ എന്നും താക്കറെ പ്രതികരിച്ചു. ഭാവിയില്‍ പാക്ക് താരങ്ങളുമായി ചേര്‍ന്നു സിനിമ ചെയ്യില്ലെന്ന് എഴുതി നല്‍കണമെന്നും താക്കറെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ പാക് താരം മാഹിറാ ഖാന്‍ നായികയായെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം റയീസിന്റെ നിര്‍മാതാക്കളും ചിത്രം പുറത്തിറക്കണമെങ്കിലും സമാനമായ തുക നഷ്ടപരിഹാരമായി അടയ്‌ക്കേണ്ടി വരും എന്നും വ്യക്തമായി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ചില സംഘടകള്‍ നിലപാടെടുത്തിരുന്നു.

‘ഏ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രത്തില്‍ പാക് താരം ഫവദ് ഖാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ കടുത്ത നിലപാടില്‍ അഴവു വന്നതോടെ സിനിമയുടെ വമ്പന്‍ റിലീസിങിന് ഒരുക്കമായി.

Dont miss: ലൈവ് ഷോക്കിടെ ഡസ്‌കില്‍ പൂച്ച കയറിയാല്‍?

ഐശ്വര്യ റായി ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ദീപാവലി ചിത്രം ഒക്ടോബര്‍ 28ന്് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏ ദില്‍ ഹെ മുഷ്‌കിലിന്റെ റിലീസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വാക്കു നല്‍കിയിരുന്നു. ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഇന്ത്യ അധ്യക്ഷന്‍ മുകേഷ് ഭട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.

Web Desk: