X

ആഴ്ചകള്‍ക്കുള്ളില്‍ വിധി വരാനിരിക്കെ ജയില്‍ ചാട്ടം; വിശ്വസിക്കാനാവാതെ അഭിഭാഷകന്‍

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന്‍ തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം സാക്ഷികളുടെ വിചാരണയേ പൂര്‍ത്തിയാവാനുണ്ടായിരുന്നുള്ളൂ. അവര്‍ക്കെതിരെ വ്യക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അഭിഭാഷകനെന്ന നിലയില്‍ ഒരു കാര്യം ഉറപ്പു പറയാനാവും. ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ വിധി പ്രതീക്ഷിച്ചിരിക്കെ അവര്‍ പിന്നീടെന്തിന് ജയില്‍ ചാടണം – തഹാവൂര്‍ഖാന്‍ ചോദിക്കുന്നു.

‘ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു അവര്‍ക്ക്. ജയില്‍ചാടിയ വാര്‍ത്ത കേട്ടപ്പോള്‍ ഒരിക്കലുമത് ഉള്‍ക്കൊള്ളാനായില്ല. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ, ഏഴുനില സെക്യൂരിറ്റിയുള്ള ഭോപ്പാല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാനാകും’- ഉന്നത അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Web Desk: