X

ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ചരിത്രം തിരുത്തിയെഴുതി അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലികൊടുത്തു. മിശ്രയുടെ ഓഫീസിലെത്തിയാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്വാതന്ത്ര്യത്തിനു ശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇവര്‍. 1956ല്‍ ബംഗളൂരുവില്‍ ജനിച്ച ഇന്ദു മല്‍ഹോത്ര ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. സുപ്രീംകോടതി അഭിഭാഷകനായിരുന്ന പിതാവ് ഓം പ്രകാശ് മല്‍ഹോത്രയുടെ പാത പിന്തുടര്‍ന്നാണ് ഇന്ദു നിയമരംഗത്തെത്തിയത്.

chandrika: