X

തൃക്കാക്കരയില്‍ പരസ്യ പ്രചാരണം ഇന്ന് തീരും; ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യു.ഡി.എഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറിനാണ് കൊട്ടിക്കലാശം. നാളെ നടക്കുന്ന നിശബ്ദ പ്രചരണത്തിനൊടുവില്‍ 31ന് ജനം ബൂത്തിലെത്തും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആയതിനാല്‍ ഒരു മാസത്തോളം പ്രചരണത്തിന് സമയം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2021ല്‍ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷം, അവസാന നിമിഷം സ്വന്തം സ്ഥാനാര്‍ത്ഥിയുടെ അശ്ലീല വീഡിയോ പുറത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണിപ്പോള്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനുവേണ്ടി ചുവരെഴുത്തുകള്‍ വരെ പൂര്‍ത്തിയായതിന് ശേഷമാണ് പാര്‍ട്ടി വേദികളില്‍ പരിചിതനല്ലാത്ത ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥിയെ സി.പി.എം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും പ്രചാരണ രംഗത്ത് ഓളം സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ നിരാശയും ഇടതു ക്യാമ്പില്‍ പ്രകടമാണ്. ജൂണ്‍ മൂന്നിനാണ് തൃക്കാക്കരയിലെ വോട്ടെണ്ണല്‍.

Chandrika Web: