X
    Categories: Culture

പിണറായിയെ വീഴ്ത്തിയ ഹാരിസ് ബീരാനെ അറിയുമോ

 
രാജ്യത്തെ നിയമപോരാട്ടങ്ങളിലെ ഏറെ പ്രാധ്യാന്യമുള്ള ഒന്നായിരുന്നു ടി.പി സെന്‍കുമാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും പിണറായി വിജയന്റെ സംസ്ഥാന സര്‍ക്കരും തമ്മില്‍ നടന്നത്. അന്വേഷണങ്ങളിലെ വീഴ്ച ആരോപിച്ചായിരുന്നു ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ ഡി.ജി.പി സ്ഥാനത്തു നിന്നു നീക്കിയത്. ജിഷവധം, പൂറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നീ സംഭവങ്ങളിലാണ് അന്വോഷണത്തില്‍ പാളിച്ച പറ്റിയതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കാലാവധി തീരുംമുന്നേ തന്നെ സ്ഥാനത്തു നിന്നു നീക്കിയതിനു എതിരായി ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ഈ കേസ് ശ്രദ്ധപിടിച്ചു പറ്റുന്നത്.

അഥവാ ഒരു സംസ്ഥാന സര്‍ക്കാറും പുറത്താക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനുമിടയില്‍ നടക്കുന്ന നിയമയുദ്ധത്തില്‍ നീതി ആരുടെ പക്ഷത്തേക്ക് ചേരുമെന്നായിരുന്നു എല്ലാവരും ഉറ്റുേേനാക്കിയത്.

ഈ കേസ് സര്‍ക്കാറിന്റെ അഭിമാനപ്രശ്‌നമായി മറുമെന്ന തോന്നിയപ്പോള്‍ പിണറായി സര്‍ക്കാര്‍ വന്‍തുക മുടക്കി കൊണ്ട് പ്രമുഖ അഭിഭാഷകരെ തന്നെ രംഗത്തിറക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍ ഹരീഷ് സല്‍വയും മറ്റൊരു മുതിര്‍ന്ന അഭിഭാഷകന്‍ പി.പി റാവുവും സര്‍ക്കാറിനു വേണ്ടി വാദിക്കാനിറങ്ങി. ഒരു ഉദ്യോഗസ്ഥനു മുന്നില്‍ മുട്ട് മടക്കേണ്ടെന്ന സര്‍ക്കാര്‍ താല്‍പര്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാനുമുള്ള ശ്രമമായിരുന്നു ഇത്.

ഈ സമയത്താണ് ടി.പി സെന്‍കുമാറു വേണ്ടി കോടതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ അഡ്വ: ഹാരിസ് ബീരാന്‍ രംഗത്തു വന്നത്. കോടതിയില്‍ ഹാജരായത് അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും ആയിരുന്നെങ്കിലും കാര്യങ്ങള്‍ക്ക ചുക്കാന്‍ പിടിച്ചത് ഹാരിസ് ബീരാനായിരന്നു.
പിണറായിയുടെ സര്‍ക്കാര്‍ മുട്ട് മടക്കിയതും അഡ്വ: ഹാരിസ് ബീരാന്‍ അടങ്ങുന്ന അഭിഭാഷക സംഘത്തിനു മുന്നിലാണ്.

കേസില്‍ വിധി വന്ന ശേഷം ഹാരിസ് ബീരാനെ വിളിച്ച് സെന്‍കുമാര്‍ നന്ദി അറിയിച്ചു.

നേരത്തെ ഹജ്ജ് സബ്‌സിഡിയുടെ കാര്യത്തിലും കോടതിയില്‍ കേസ്് വിജയിച്ച ചരിത്രം ഈ അഡ്വ: ഹാരിസ് ബീരാനുണ്ട്.ദില്ലിയിലെ സന്നദ്ധ സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സജീവമാണ് ഈ അഭിഭാഷകന്‍.

chandrika: