ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാതെ മൂലക്കിരുത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇരുവരെയും വീട്ടില്‍ പോയി കണ്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന് ഇരുവരും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെയും പൊതുവേദികളിലെത്താതെയും വിമര്‍ശനം അറിയിച്ച ഇരുവരുടെയും നടപടിയെ പ്രതിപക്ഷം പ്രചാരണായുധമാക്കിയിരുന്നു.
അതിനിടെ പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഓര്‍മപ്പെടുത്തി മോദിയേയും അമിത് ഷായെയും വിമര്‍ശിച്ച് അദ്വാനി ബ്ലോഗ് എഴുതിയിരുന്നു. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായ സന്ദര്‍ഭത്തിലാണ് അമിത് ഷായുടെ ഗൃഹ സന്ദര്‍ശനം. എന്നാല്‍ അമിത് ഷായുടെ നീക്കത്തിലൂടെ മഞ്ഞുരുകുമോ എന്നതു കണ്ടറിയണം.
നിലവില്‍ മോദിയും അമിത് ഷായും നേതാക്കളോട് ഗുരുനിന്ദ ചെയ്തതിനെ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്.