X

ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി അദ്വാനി


ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ബി.ജെ.പിയുടെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ബ്ലോഗിലൂടെ വിമര്‍ശിച്ചത്. ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതു കഴിഞ്ഞു വ്യക്തി എന്ന ആശയത്തിലൂന്നി പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ബ്ലോഗിലൂടെ ഓര്‍മപ്പെടുത്തി. രാഷ്ട്രീയമായി വിമര്‍ശനം ഉന്നയിക്കുന്നവരെ ഒരു കാലത്തും ബി.ജെ.പി ശത്രുക്കളായി കണ്ടിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയമായി വിയോജിപ്പ് ഉള്ളവരോട് ഞങ്ങള്‍ ഒരിക്കലും ശത്രുത കാണിച്ചിട്ടില്ല. അങ്ങനെയുള്ളവരെ ദേശവിരുദ്ധരായി കണ്ടിട്ടുമില്ല. രാഷ്ട്രീയപരമായും വ്യക്തിപരമായും എല്ലാ പൗരന്മാര്‍ക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബി.ജെ.പി അംഗീകരിച്ചിട്ടുണ്ട്. വിയോജിപ്പും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എല്‍.കെ അദ്വാനി ആറുതവണ വിജയിച്ച ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇത്തവണയും അദ്വാനിയെ വെട്ടിമാറ്റിയുള്ള ബി.ജെ.പി നേതൃത്വത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അദ്വാനി പക്ഷത്തിനു കടുത്ത അതൃപ്തിയുണ്ട്.

web desk 1: