X
    Categories: indiaNews

മുന്നാക്ക സംവരണം: വിധി നിരാശാജനകം; ഇ.ടി മുഹമ്മദ് ബഷീര്‍

മുന്നാക്ക സംവരണം ശരിവെച്ച പരമോന്ന നീതിപീഠത്തിന്റെ ഇന്നത്തെ വിധി ഏറെ നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍.ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്ജിമാരില്‍ മൂന്നുപേരും ഈ ഭരണഘടനാ ഭേദഗതി ശരിവെച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു എ ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടുമാണ് ഇത് ഭരണഘടനാ വിരുദ്ധമെന്ന് വിധിപറഞ്ഞത്. ആ വിയോജിപ്പ് ചരിത്രത്തില്‍ മായാതെ കിടക്കുമെന്നുറപ്പാണ് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ ബി ജെ പിയും കേരളത്തില്‍ സി പി എമ്മുമെല്ലാം ഒരുമിച്ചു നിന്ന ഈ വിഷയത്തില്‍ മുസ്ലിം ലീഗ് എം പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി വിയോജിക്കുകയും ബില്ലിനെതിരെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വരും നാളുകളില്‍ രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ കൂടുതല്‍ അവകാശങ്ങള്‍ ഇവര്‍ കവര്‍ന്നെടുക്കുമെന്നുറപ്പാണ്, അതിനാല്‍ ഒരുമിച്ചു നിന്ന് ഇതിനെതിരെ ജനാധിപത്യപരമായ പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ടത് അനിവാര്യമാണ് അദ്ദേഹം വ്യക്തമാക്കി.

Test User: