X

വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എ

മഞ്ചേരി: എം.എല്‍.എ പദവിക്കിടെ വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ. യു. എ. ലത്തീഫ്. മലപ്പുറത്ത് ചേര്‍ന്ന ആര്‍.ടി.എ യോഗത്തിലാണ് മഞ്ചേരി നഗരസഭക്ക് വേണ്ടി എം.എല്‍.എ വാദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനം കൈകൊള്ളാന്‍ ഹെക്കോടതി ആര്‍.ടി.എ യോട് നിര്‍ദേശിച്ചു. ഇതോടെയാണ് മലപ്പുറം കലക്ടറേ റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചത്.

കച്ചേരിപ്പടി ഐ.ജി.ബി. ടി ബസ്സ്റ്റാന്റ് സജീവമാക്കുന്നതിനായി ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഗതാഗത പരിഷ്‌കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, ആനക്കയം ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവന്‍ ബസുകളും ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു പ്രധാന നിര്‍ദേ ശം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു പരിഷ്‌കാരം നടപ്പിലാക്കിയതെന്ന് അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ വാദിച്ചു. എ ന്നാല്‍ നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരെ കച്ചേരിപ്പടിയില്‍ ഇറക്കിവിടുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന് ബസുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി, ആര്‍.ടി.ഒ എന്നിവരടങ്ങുന്ന സമിതിക്ക് മുന്നിലാണ് വാഗ്വാദം നടന്നത്. ചെയര്‍പേഴ്സന്‍ വി.എം.സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, സ്റ്റാന്റിങ് കൗണ്‍സില്‍ അഡ്വ. ആര്‍. രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

 

webdesk17: