X

ആടുജീവിതം വാരിക്കൂട്ടിയത് ഒമ്പത് അവാര്‍ഡുകള്‍

മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം രാപ്പകല്‍ തള്ളിനീക്കി അര്‍ബാബിന്റെ ക്രൂരതകളുടെ മുന്നില്‍ നിസ്സഹായനായി പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ കഥ പറഞ്ഞ ആടുജീവിതം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം 9 അവാര്‍ഡുകളാണ് സിനിമ നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ കണ്ണീര്‍ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ കാത്തിരുന്നതു പോലെ തന്നെ ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് സുകുമാരന്‍ മികച്ച നടനായി. നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടന്‍ കെ.ആര്‍. ഗോകുലിന് ജൂറിയുടെ പ്രത്യേക പരാമാര്‍ശവും നേടാനായി.

മരുഭൂമിയുടെ വന്യതയും ഒടുവില്‍ അതിജീവനത്തിന്റെ ആശ്വാസവും പ്രേക്ഷകരിലെത്തിച്ച ആടുജീവിതം മലയാളി പ്രേക്ഷകന് സമ്മാനിച്ചത് പുത്തന്‍ ദൃശ്യാനുഭത്തിന്റെ മരുക്കാഴ്ചകളാണ്. നജീബായി പൃഥ്വിരാജ് സുകുമാരന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ സിനിമ കൂടിയായിരുന്നു ആടുജീവിതം. മികച്ച ഛായാഗ്രാഹകനായി സുനില്‍.?കെ.എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച മേക്കപ്പ് മാനുള്ള അവാര്‍ഡ് രഞ്ജിത്ത് അമ്പാടി നേടി.

 

webdesk13: