X

ദത്ത് വിവാദം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തിലാണ് മുഖ്യമന്ത്രി  മറുപടി പറയണമെന്ന് ഡോ. മേധാ പട്കര്‍ പറഞ്ഞത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് കമ്മിറ്റിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത്.  ഈ വിഷയത്തില്‍ വനിതാ സംഘടനകളും ശക്തമായ നടപടി കൈക്കൊളണമെന്നും മേധാപട്കര്‍ പറഞ്ഞു.

Test User: